തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം
🌿 തൂഫാൻ 2.0
തദ്ദേശം | ലഹരിക്കെതിരെ ജനസേന
പൊന്മുണ്ടം പഞ്ചായത്ത് തല ഉദ്ഘാടനം
ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന തൂഫാൻ 2.0-ന്റെ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കോമുകുട്ടി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവഹിച്ചു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. പി. കെ. ഹൈദ്രോസ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തൂഫാൻ വാരിയർ പ്രഖ്യാപനവും ബാഡ്ജ് വിതരണവും നടന്നു.
തൂഫാൻ 2.0 സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ലൈവ് സ്ട്രീമിംഗ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അസ്മാബി പരേടത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. മുസ്തഫ സി. കെ., ശ്രീ. അലവി ഒലിയിൽ, ശ്രീമതി സജിഷ കോടിയേരി, പഞ്ചായത്ത് മെമ്പർമാർ, പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.