2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

പൊന്മുണ്ടം പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

ആർ. കോമുകുട്ടി

പ്രസിഡൻ്റ്

അസ്‍മാബി പരേടത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അലവി ഒലിയിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിഷ കോടിയേരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുസ്തഫ സി.കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിസിലി ബിന്ദു. ടി.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: വൈലത്തൂർ, പൊന്മുണ്ടം,

താലൂക്ക്: തിരൂർ, വില്ലേജ്: പൊന്മുണ്ടം, ജില്ല: മലപ്പുറം, കേരള

വാർഡുകൾ: 18, നിയമസഭാ മണ്ഡലം: താനൂർ, ലോകസഭാ മണ്ഡലം: പൊന്നാനി

ആകെ ജനസംഖ്യ (2011) : 25,855

വിസ്തീർണ്ണം: 9.16 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പൊന്മുണ്ടം ഗ്രാമം സാമൂഹ്യ-സാംസ്കാരിക ചരിത്രസ്മരണകൾ കൊണ്ട് സമ്പന്നമായ പ്രദേശമാണ്. ടിപ്പുവിന്റെ പടയോട്ടവും ദേശീയ പ്രസ്ഥാനങ്ങളും ഈ നാടിന്റെ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിലെ ഭാഗമായി ഉണ്ടായിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും പീഡനങ്ങൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ഇവിടുത്തെ ജനങ്ങൾ സജീവമായി പങ്കെടുത്തു. വിദേശവസ്ത്ര ബഹിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യ പൊതുയോഗത്തിന് നേതൃത്വം നൽകിയ സെയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉപ്പുസത്യാഗ്രഹത്തിലും പങ്കാളിയായിരുന്നു. മലബാർ കലാപകാലത്ത് സ്ഥാപിച്ച കോഴിച്ചെന മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പ് പിന്നീട് ദ്രുതകർമ്മ സേനയുടെ ആസ്ഥാനമായി മാറി. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യുവരിച്ച നിരവധി പോരാളികളുടെ സ്മരണകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. പെരുമണ്ണ പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ ദേശസ്നേഹികളുടെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 2, 2026

വയോജന കലോത്സം'2026

പ്രായം ഒരു സംഖ്യ മാത്രം... അനുഭവങ്ങൾ അമൂല്യ സമ്പത്ത്! ജീവിതാനുഭവങ്ങളുടെ നിറവിലും കലയുടെ ആവേശത്തിലും ഒത്തുചേരുന്ന സ്നേഹസംഗമം... പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം 2026 അരങ്ങേറുന്നു.കലയും പാട്ടും ചിരിയും സൗഹൃദവും പങ്കുവെച്ച് നമ്മുടെ പ്രിയപ്പെട്ട മുതിർന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും...

കൂടുതൽ വായിക്കുക