All Social Security and Welfare Fund pension beneficiaries whose pensions were sanctioned prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ നാളെ

June 4, 2026

പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ 2026 ജൂൺ 5-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

"സ്വച്ഛ് ഗാവ് സുരക്ഷിത് ജലവായു" എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഗ്രാമസഭ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. കോമുക്കുട്ടി ഉദ്ഘാടനം ചെയ്യും.

ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ജനപങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്യും.

ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രത്യേക ഗ്രാമസഭയിൽ എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പരിസ്ഥിതി ദിന സ്പെഷ്യൽ ഗ്രാമസഭ