All Social Security and Welfare Fund pension beneficiaries whose pensions were sanctioned prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ ആരംഭിച്ചു

June 19, 2026

ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിന് പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ തുടക്കം; രണ്ടാഴ്ച നീളുന്ന പ്രത്യേക പരിശോധന

പൊന്മുണ്ടം: മാലിന്യനിർമാർജനവും പൊതുസ്ഥലങ്ങളുടെ ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി  പൊന്മുണ്ടം  ഗ്രാമപഞ്ചായത്തിൽ "ഓപ്പറേഷൻ ക്ലീൻ ഷോട്ട് " ക്യാമ്പയിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഇൻ്റർ സെക്ടറൽ മീറ്റിങ്ങിലാണ് ക്യാമ്പയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, മെഡിക്കൽ ഓഫീസർ, , ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യ വിഭാഗം ജീവനക്കാർ, പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജൂൺ 18 മുതൽ രണ്ടാഴ്ചക്കാലം  പൊന്മുണ്ടം  ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രത്യേക പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. 
ഇതിനായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.

ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ