All Social Security and Welfare Fund pension beneficiaries whose pensions were sanctioned prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
ഞാറ്റുവേല ചന്ത

July 1, 2026

കേരള സർക്കാർ- കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത കർഷകസഭ  2026-27 ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു പ്രസിഡണ്ട് ശ്രീ. കോമുക്കുട്ടി നിർവഹിച്ചു, വൈസ് പ്രസിഡന്റ് ശ്രീമതി. അസ്മാബി പരേടത്ത് അധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ മുഹ്സിന എം കെ പരിപാടിക്ക് സ്വാഗതം പറഞ്ഞു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലവി, ഗ്രാമപഞ്ചായത്ത് മെമ്പർ  ഹൈദ്രോസ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കാർഷിക സമിതി മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു, കൃഷി അസിസ്റ്റന്റ് സുബീഷ് എൻ പി നന്ദി രേഖപ്പെടുത്തി,ഞാറ്റുവേല ചന്തയിൽ വച്ച്  കർഷകർ പ്രാദേശികമായ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിപണനം നടത്തി

ഞാറ്റുവേല ചന്ത