All Social Security and Welfare Fund pension beneficiaries whose pensions were sanctioned prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
കർഷക ദിനാചരണം

August 18, 2026

🌾പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു 🌾

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു.

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് താനൂർ നിയോജക മണ്ഡലം ബഹു. എം.എൽ.എ ശ്രീ. പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ബഹു. പ്രസിഡന്റ് ശ്രീ. ആർ. കോമുക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം കൃഷി ഓഫീസർ മുഹ്സിന എം.കെ. സ്വാഗതം ആശംസിച്ചു.

ആദരവ് ഏറ്റുവാങ്ങിയ മികച്ച കർഷകർ:

🌾 മുഹമ്മദ് ഹാജി ചെറുമേലേത്ത്

🌾 മുസ്തഫ പരുത്തി കുന്നൻ

🌾 ഹരിദാസൻ കല്യാപുറത്ത്

🌾 സക്കീന പാറേമ്മൽ കുടുക്കേങ്ങൽ

🌾 അൻഷിഫ് മൂത്തേടത്ത്

🌾 ഹുസൈൻ നടുവത്ത് (കർഷക തൊഴിലാളി)

ഗ്രാമപഞ്ചായത്ത് ബഹു. വൈസ് പ്രസിഡന്റ് ശ്രീമതി അസ്മാബി പരേടത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലവി ഒലിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിഷ കോടിയേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ സി.കെ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിദ്ദീഖ് പുല്ലാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൈനുദ്ദീൻ ടി, കുഞ്ഞഹമ്മദ് കുട്ടി, സുമയ്യ, പൊന്മുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. ബക്കർ, കാർഷിക വികസന സമിതി അംഗം അഷറഫ് പന്നികണ്ടത്തിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

കൃഷി അസിസ്റ്റന്റ് മുനവിർ വി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കർഷക ദിനാചരണം