2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
മാലിന്യം വലിച്ചെറിയരുത്

October 23, 2026

⚠️ നിയമപ്രകാരമുള്ള മുന്നറിയിപ്പ്

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി MCF-കൾക്ക് ചുറ്റും മാലിന്യച്ചാക്കുകൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നതോടൊപ്പം പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ആയതിനാൽ, മിനി MCF-കൾക്ക് ചുറ്റും മാലിന്യച്ചാക്കുകൾ നിക്ഷേപിക്കുന്നതിൽനിന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിൽനിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണ്.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ, നിയമാനുസൃതമായ പിഴയും മറ്റ് കർശന നടപടികളും സ്വീകരിക്കുന്നതാണ്.

പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

waste disposal warning poster