2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വയോജന കലോത്സം'2026

November 2, 2026

🌼 പ്രായം ഒരു സംഖ്യ മാത്രം... അനുഭവങ്ങൾ അമൂല്യ സമ്പത്ത്! 🌼

ജീവിതാനുഭവങ്ങളുടെ നിറവിലും കലയുടെ ആവേശത്തിലും ഒത്തുചേരുന്ന സ്നേഹസംഗമം... ❤️

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം 2026 അരങ്ങേറുന്നു.

കലയും പാട്ടും ചിരിയും സൗഹൃദവും പങ്കുവെച്ച് നമ്മുടെ പ്രിയപ്പെട്ട മുതിർന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിടാനുമുള്ള ഈ വേദിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📅 തീയതി: 2026 നവംബർ 4, ബുധനാഴ്ച  

🕙 സമയം: രാവിലെ 10 മണി  

📍 വേദി: കെ.പി.എം ഹാൾ, വൈലത്തൂർ

നമുക്കൊന്നിക്കാം, നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാം. 🌹

ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം!

Senior Citizens’ Arts Festival 2026