എക്സലൻസ് അവാർഡ് വിതരണ ചടങ്ങ്

June 15, 2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് ബഹു. എം.എൽ.എ ശ്രീ. പി.കെ. നവാസ് ഉദ്ഘാടനം നിർവഹിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. കോമുക്കുട്ടി അധ്യക്ഷത വഹിച്ചു.

ശ്രീ. പി.കെ. ഹൈദ്രോസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. അസ്മാബി പരേടത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, പൊന്മുണ്ടം സർവീസ് ബാങ്ക് പ്രസിഡന്റ് ശ്രീ. ബക്കർ എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി ജെ.സി.ഐ ട്രെയിനർ ശ്രീ. സുധീഷ് പള്ളിപ്പുറം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ബിസിലി ബിന്ദു നന്ദി രേഖപ്പെടുത്തി.

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

എക്സലൻസ് അവാർഡ് വിതരണം ഉദ്ഘാടനം