മുണ്ടകൻ കൃഷി ഉദ്ഘാടനം
September 9, 2026
🌾 മുണ്ടകൻ ഞാറുനടീൽ ഉത്സവം 2026–27 🌾
പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തിലെ നെൽകൃഷിയുടെ ഔദ്യോഗിക ഉദ്ഘാടനം
📅 സെപ്റ്റംബർ 10, വ്യാഴാഴ്ച
⏰ രാവിലെ 9 മണിക്ക്
📍 കുളങ്ങര കല്ലിയാം പാടത്ത്
ബഹുമാന്യനായ താനൂർ എം.എൽ.എ പി. കെ. നവാസ് ഉദ്ഘാടനം നിർവഹിക്കും.
🌱 അന്യംനിന്നുപോകുന്ന കാർഷിക സംസ്കാരത്തിന്റെ പുനർജനിക്ക് പ്രാധാന്യം നൽകി, കർഷക പാരമ്പര്യത്തെ ചേർത്തുപിടിക്കുന്ന പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മുണ്ടകൻ ഞാറുനടീൽ ഉത്സവത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
നമ്മുടെ മണ്ണ്… നമ്മുടെ കൃഷി… നമ്മുടെ പാരമ്പര്യം… 🌾❤️