2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കർഷക ചന്തയ്ക്ക് തുടക്കമായി

August 22, 2026

🌾 പൊന്മുണ്ടം കൃഷിഭവൻ 'ഓണസമൃദ്ധി 2026' കർഷക ചന്തയ്ക്ക് തുടക്കമായി! 🌾

കേരള സർക്കാർ - കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി 2026' കർഷക ചന്തയുടെ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു: പ്രസിഡന്റ് ശ്രീ: ആർ. കോമുക്കുട്ടി നിർവഹിച്ചു.

ചടങ്ങിൽ ബഹു: വൈസ് പ്രസിഡന്റ് ശ്രീമതി: അസ്മാബി പരേടത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുഹ്സിന എം. കെ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന പുതുക്കലേങ്ങൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റുമാരായ മുനവിർ വി, സുബീഷ് എൻ. പി, പ്രദേശത്തെ കർഷകർ എന്നിവർ പങ്കെടുത്തു.

🛒 ചന്തയുടെ പ്രത്യേകതകൾ:

📅 തീയതി: ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 25 വരെ (22/08/2026 - 25/08/2026)

📍 സ്ഥലം: പൊന്മുണ്ടം കൃഷിഭവൻ പരിസരം

🍌 🥦 ഹോർട്ടികോർപ്പ് മുഖേനയും, കൃഷിഭവൻ നേരിട്ട് കർഷകരിൽ നിന്ന് ശേഖരിച്ചതുമായ വിഷരഹിത ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഏറ്റവും മിതമായ നിരക്കിൽ പൊതുജനങ്ങൾക്കായി ലഭ്യമാണ്!

കർഷക ചന്ത