സ്പെഷ്യൽ ഗ്രാമസഭ
August 4, 2026
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി - ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പദ്ധതി രൂപീകരണം
സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ഗ്രാമസഭ പ്രസിഡൻ്റ് ശ്രീ. ആർ. കോമുകുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അലവി ഒലിയിൽ അധ്യക്ഷത വഹിച്ചു. പ്രോജക്ട് അസിസ്റ്റൻ്റ് റിസ്‍വാന ഷെറിൻ ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഫണ്ട് പദ്ധതികളെ കുറിച്ച് വിശദീകരണം നൽകി. സെക്രട്ടറി പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി. വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ ഗ്രാമസഭക്ക് ആശംസകൾ അറിയിച്ചു. പത്താം വാർഡ് മെമ്പർ ശ്രീ.ഹൈദ്രോസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് പ്ലാൻ ക്ലാർക്ക് ശ്രീ. അനൂപിൻ്റെ നന്ദിയോടു കൂടി സമാപിച്ചു.