ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പൊന്മുണ്ടം ഗ്രാമം സാമൂഹ്യ-സാംസ്കാരിക ചരിത്രസ്മരണകൾ കൊണ്ട് സമ്പന്നമായ പ്രദേശമാണ്. ടിപ്പുവിന്റെ പടയോട്ടവും ദേശീയ പ്രസ്ഥാനങ്ങളും ഈ നാടിന്റെ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിലെ ഭാഗമായി ഉണ്ടായിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും പീഡനങ്ങൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ഇവിടുത്തെ ജനങ്ങൾ സജീവമായി പങ്കെടുത്തു. വിദേശവസ്ത്ര ബഹിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യ പൊതുയോഗത്തിന് നേതൃത്വം നൽകിയ സെയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉപ്പുസത്യാഗ്രഹത്തിലും പങ്കാളിയായിരുന്നു. മലബാർ കലാപകാലത്ത് സ്ഥാപിച്ച കോഴിച്ചെന മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പ് പിന്നീട് ദ്രുതകർമ്മ സേനയുടെ ആസ്ഥാനമായി മാറി. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യുവരിച്ച നിരവധി പോരാളികളുടെ സ്മരണകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. പെരുമണ്ണ പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ ദേശസ്നേഹികളുടെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 25, 2026
തെങ്ങിൻ തൈ വിതരണം
കേര കേരളം - സമൃദ്ധ കേരളം പദ്ധതി പ്രകാരം പൊന്മുണ്ടം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തിയ തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു: പ്രസിഡണ്ട് ശ്രീ.R കോമുക്കുട്ടി നിർവഹിച്ചു, കൃഷി ഓഫീസർ മുഹ്സിന എം കെ, കൃഷി അസിസ്റ്റന്റ് സുബീഷ് എൻ പി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ ആരംഭിച്ചു
June 19, 2026
എക്സലൻസ് അവാർഡ് വിതരണ ചടങ്ങ്
June 15, 2026
ലോക പരിസ്ഥിതി ദിനം, പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
June 5, 2026