ലോക പരിസ്ഥിതി ദിനം: പൊന്മുണ്ടം പഞ്ചായത്ത് തല ഉദ്ഘാടനം AMLP സ്കൂൾ പൊന്മുണ്ടം നോർത്തിൽ
June 5, 2026
ലോക പരിസ്ഥിതി ദിനാചരണം; പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടന പരിപാടി AMLP സ്കൂൾ പൊന്മുണ്ടം നോർത്തിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം R. കോമുക്കുട്ടി ഫലവൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്മാബി പരേടത്ത് അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി ഓഫീസർ മുഹ്സിന എം.കെ. ആശംസകൾ അറിയിച്ചു.
പരിപാടിയിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വൃക്ഷത്തൈ നടീൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്